മുംബൈ : എ.ടി.എം ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകള്‍ വന്‍തോതില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ സുരക്ഷ സംവിധാനവുമായി എസ്.ബി.ഐ രംഗത്തെത്തുന്നു. എ.ടി.എം കാര്‍ഡ് സ്വിച്ച് ഒാണ്‍/ഒാഫ് എന്ന പുതിയ സംവിധാനമാണ് ബാങ്ക് അവതരിപ്പിച്ചത്. പുതിയ സംവിധാനം വരുന്നതോടെ എസ്.ബി.ഐ യുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ എസ്.ബി.ഐ ക്വിക്കിലൂടെ എ.ടി.എം സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുകയോ ഡി ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം.
പുതിയ സംവിധാന പ്രകാരം ഉപഭോക്താവിന് ക്വിക്ക് ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മിലെ പോയിന്‍റ് ഒാഫ് സെയില്‍ സേവനം നിര്‍ത്തി വെക്കാം. ഇങ്ങനെ ചെയ്താല്‍ പിന്നെ ആ കാര്‍ഡ് ഉപയോഗിച്ച് കൊണ്ട് വ്യാപര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. കൂടാതെ ഇ-കോമേഴ്സ് എന്ന ഒാപ്ഷനിലൂടെ ഒാണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനവും നിയന്ത്രിക്കാന്‍ സാധിക്കും. എസ്.ബി.ഐ ക്വിക്ക് ആപ്പ് പ്ലേ സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. എകദേശം 10 ലക്ഷം ആളുകള്‍ പുതിയ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
Post Your Comments