KeralaNews

സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണനിക്ഷേപം നടന്നിട്ടുണ്ടെന്ന സൂചനയെ തുടർന്നാണിത്.

കേരളത്തിലെ മിക്ക ജില്ലകളിലെ സഹകരണബാങ്കുകളും മറ്റ് ബാങ്കുകളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. മലപ്പുറത്തെ ഒരു കോണ്‍ഗ്രസ് പഞ്ചായത്തംഗം രണ്ടരക്കോടി രൂപ പ്രാദേശിക സഹകരണബാങ്കില്‍ നിക്ഷേപിച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button