ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും യുവതി പീഡനത്തിനിരയായി. യുഎസ് വനിതയാണ് കൂട്ടമാനഭംഗത്തിനിരയായത്. കഴിഞ്ഞ മാര്‍ച്ചില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ യുവതി ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചിരുന്നത്.
ഹോട്ടല്‍ ജീവനക്കാര്‍ ഏര്‍പ്പാടാക്കിയ ഗൈഡിന്റെ സഹായത്തോടെയായിരുന്നു പിന്നീട് യുവതിയുടെ യാത്ര. ആദ്യദിനം ഗൈഡിനൊപ്പം യുവതി സഞ്ചരിച്ചിരുന്നു. പിന്നീട് ഒരു ദിവസം ഈ ഗൈഡ് സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ മുറിയിലേക്ക് ചെന്നു. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പോലീസ് പറയുന്നു.
ഇതിനു ശേഷം ഇവര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യവിട്ട യുവതി പിന്നീട് അമേരിക്കയിലേക്ക് മടങ്ങി. ഡല്‍ഹി പോലീസിനു ഇമെയില്‍ വഴി അയച്ച പരാതിയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments