ഗുരുഗ്രാം: സോഷ്യല്‍മീഡിയകള്‍ വഴി പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്ന സംഭവം പതിവാകുന്നു. സമാനമായ സംഭവത്തില്‍ 21കാരനായ ബിസിഎ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ചതിക്കുഴിയില്‍ വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി 21 കാരനായ കോളേജ് വിദ്യാര്‍ത്ഥി നഗ്നചിത്രങ്ങള്‍ പകര്‍ത്തി.
പിന്നീട് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഗുരുഗ്രാം സൂറത്ത് നഗര്‍ കോളനിയിലെ അമിത് കുമാറാണ് അറസ്റ്റിലായത്. 22 കാരിയായ വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ ഫോണിലൂടെ സംസാരിക്കുകയും പുറത്തുവെച്ച് കാണുകയും ചെയ്യാറുണ്ട്.
ഒരു ദിവസം അമിത് പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. മയക്കുമരുന്നു കലര്‍ത്തി പാനീയം പെണ്‍കുട്ടിക്ക് നല്‍കുകയും ബോധരഹിതയായ കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തുകയുമായിരുന്നു. ബോധം വന്ന പെണ്‍കുട്ടിയോട് അമിത് മോശമായി പെരുമാറുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments