പമ്പ● ശബരിമല ദര്‍ശനത്തിനെതുന്ന അയ്യപ്പഭക്തർക്ക് ഒപ്പം വരുന്ന കുടുംബാംഗങ്ങളായ യുവതികൾ പുണ്യനദിയായ പമ്പയിൽ കുളിക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. വ്രതശുദ്ധിയോടെ എത്തുന്ന അയ്യപ്പന്മാര്‍ക്കൊപ്പം ഇറങ്ങിക്കുളിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. കഠിനവ്രതശുദ്ധിയോടെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് നടപടിയെന്നും പ്രയാര്‍ വിശദീകരിച്ചു.
ദേവസ്വംബോർഡിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ വരുത്തും. സ്ഥലംമാറ്റം, നിയമനം, സാധനങ്ങൾ വാങ്ങൽ, മരാമത്ത് തുടങ്ങിയവ പ്രത്യേക കമ്മിറ്റികൾക്കുവിടാൻ ആലോചിക്കുന്നുണ്ട്. അന്നദാനത്തിനുള്ള പാത്രങ്ങൾ നീരാവി കൊണ്ട് അണുവിമുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല – മകരവിളക്ക് ഉത്സവത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന ബോർഡ് യോഗത്തിൽ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments