PathanamthittaLatest NewsKeralaNattuvarthaNews

പ​മ്പ​യാ​റ്റി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മണൽ കടത്തൽ : രണ്ടുപേർ അറസ്റ്റിൽ

കൊ​ല്ല​മു​ള മാ​നേ​ല്‍ വീ​ട്ടി​ല്‍ ടൈ​റ്റ​സ് (45), തു​ലാ​പ്പ​ള്ളി പ​ട്ടേ​ല്‍ സി​ബി​ന്‍ കു​ര്യ​ന്‍ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

റാ​ന്നി: പ​മ്പാ​ന​ദി​യി​ല്‍ തു​ലാ​പ്പ​ള്ളി മൂ​ല​ക്ക​യം ക​ട​വി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മി​നി ടി​പ്പ​ര്‍ ലോ​റി​യി​ല്‍ മ​ണ​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ർ പി​ടി​യിൽ. കൊ​ല്ല​മു​ള മാ​നേ​ല്‍ വീ​ട്ടി​ല്‍ ടൈ​റ്റ​സ് (45), തു​ലാ​പ്പ​ള്ളി പ​ട്ടേ​ല്‍ സി​ബി​ന്‍ കു​ര്യ​ന്‍ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തു​ലാ​പ്പ​ള്ളി ഏ​ഞ്ച​ല്‍​വാ​ലി പാ​ത​യി​ല്‍ ആ​റ്റു​ക​ട​വു​ക​ളി​ല്‍ നി​ന്നും സ്ഥി​ര​മാ​യി മ​ണ​ല്‍ ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യ്ക്ക് പ​രാ​തി ല​ഭി​ച്ച​തി​നെ​ തു​ട​ര്‍​ന്ന്, ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ട് ടി​പ്പ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ലോ​റി​ക​ളി​ല്‍ ഒ​രെ​ണ്ണ​ത്തി​ന് ടാ​ക്‌​സി​ന്‍റെ​യും ഫി​റ്റ്‌​ന​സി​ന്‍റെ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

Read Also : ബി.ജെ.പിക്ക് പുതിയ പ്ലാൻ ഉണ്ടാകും, ഇ.ഡി ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചു: നോട്ടീസ് കിട്ടിയെന്ന് തോമസ് ഐസക്

പ​മ്പ പൊലീ​സു​മാ​യി ചേ​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആണ് പ്ര​തി​ക​ളെ​യും ലോ​റി​ക​ളും പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button