News

വരള്‍ച്ചയെ നേരിടണമെങ്കില്‍ ജനങ്ങള്‍ കൃഷിയിലേക്കിറങ്ങണം : കുമ്മനം

വലിയ വരള്‍ച്ചയെ നേരിടണമെങ്കില്‍ ജനങ്ങള്‍ കൃഷിയിലേക്കിറങ്ങണമെന്ന് ബി ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു . ജൈവ വൈവിദ്ധ്യം പരിരക്ഷിക്കാന്‍ അടിസ്ഥാന ജലസ്രോതസുകള്‍ സംരക്ഷിക്കണം ,ജല സംരക്ഷണത്തിലൂടെ ജനകീയ കൂട്ടായ്മകള്‍ ഉണ്ടാകണം. ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ പഠന ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ചെങ്ങന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ബോധി ഗ്രാമസേവാസമിതിയുടെ നേതൃത്വത്തില്‍ ജനനി കര്‍ഷക കൂട്ടായ്മയുടെ ഇരമല്ലിക്കര പാടശേഖരത്തിലെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാടശേഖരങ്ങള്‍ ജല സ്രോതസ്സുകളാണ്. അവിടെ കൃഷി ചെയ്താല്‍ വെള്ളത്തിന്റെ സാന്നിധ്യം കൂടും. ജലസ്രോതസ്സുകള്‍ പുഷ്ടിപ്പെടുകയും ചെയ്യും.
ചടങ്ങിൽ പാടശേഖരസമിതി പ്രസിഡന്റ് ആനന്ദക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ഗോവര്‍ദ്ധന ജൈവകര്‍ഷക സമിതി സംയോജകന്‍ ഓമനകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button