ന്യൂഡൽഹി: നോട്ട് മാറ്റി നൽകുന്നതിൽ തിരിമറി കാട്ടിയ വ്യത്യസ്ത പൊതുമേഖലാ ബാങ്കുകളിലെ 27 ഉന്നത ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായും ആറ് പേര്‍ സ്ഥലംമാറ്റിയതായും ധനമന്ത്രാലയം അറിയിച്ചു. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അനധികൃതമായ പണമിടപാടുകള്‍ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെതുടർന്നാണ് നടപടി.
ബാങ്കുകളില്‍ നടക്കുന്ന നിയമവിരുദ്ധവും അനധികൃതവുമായ പ്രവൃത്തികളെ അംഗീകരിക്കില്ലെന്നും തിരിമറി നടന്നാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നതിന് ശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു.
Post Your Comments