സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തോടെ രാജ്യത്തെ പൊതുജനം വലിയ തോതില്‍ സഹകരിക്കുന്നുണ്ട്. നോട്ടുനിരോധനത്തിന്റെ പേരില്‍ സമൂഹത്തില്‍ അസ്വാസ്ഥ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ,ജനസംഖ്യ അധികമായതിനാലാണ് ബാങ്കുകളിലെ വരിയുടെ നീളം കൂടുന്നതെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജെയ്‌റ്റിലി .
പിന്‍വലിച്ച പണത്തിന്റെ മൂല്യം പുനസ്ഥാപിച്ചു കഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ ജീവിതരീതിയിലും രാജ്യത്തെ ബിസിനസ് ലോകത്തും വലിയ മാറ്റമുണ്ടാക്കും. പുതിയ പരിഷ്‌കാരങ്ങള്‍ എല്ലാത്തവണയും എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ പിന്‍വലിയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ചരക്കുസേവന നുകുതി ബില്ലിന് നല്‍കിയ പിന്തുണ പിന്‍വലിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭീഷണിയോടാണ് ജെയ്റ്റ്‌ലിയുടെ ഈ പ്രതികരണം
Post Your Comments