സ്മാർട്ട് ഫോൺ വിപണിയിൽ ഏവരും ഉറ്റുനോക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഗ്യാലക്സി എസ്8. ഉടൻ പുറത്തിറങ്ങും. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്യാലക്സി എസ്8ൽ 6 ജിബി റാം, 256 ജിബി സ്റ്റോറേജും പ്രതീക്ഷിക്കാം.
സ്‌നാപ്ഡ്രാഗണ്‍ 830 അതിവേഗ പ്രോസസർ ഉള്ള ഫോൺ 30 മെഗാപിക്സൽ റിയര്‍ ക്യാമറയുമായാണ് വരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റ് സേവനം, 4200 എംഎഎച്ച് ബാറ്ററി, ഫിംഗർപ്രിന്റ് സെൻസർ, രണ്ടു സ്ക്രീൻ വേരിയന്റുകൾ (5.7 ഇഞ്ച്, 6.2 ഇഞ്ച്), സൂപ്പർ അമോൾഡ് ഡിസ്പ്ലെ എന്നിവ എസ്8 ലെ പ്രധാന ഫീച്ചറുകളാണ്.
Post Your Comments