കറാച്ചി● പാകിസ്ഥാന് കരസേനാ മേധാവിയായിരുന്ന ജനറൽ റഹീൽ ഷെരീഫ് സ്ഥാനമൊഴിഞ്ഞതിൽ മനംനൊന്ത് ആരാധകനായിരുന്നയാള്‍ ആത്മഹത്യ ചെയ്തു. 64 കാരനായ കറാച്ചി പോര്‍ട്ട് ട്രസ്റ്റ് യൂണിയന് നേതാവ് ലുത്ഫ് അമിം ശിബ്ളിയാണ് വിഷംകഴിച്ച് ജീവനൊടുക്കിയത്.
ഒരിക്കല്‍ കറാച്ചി പോര്‍ട്ട് ട്രസ്റ്റില്‍ പ്രോഗ്രസീവ് വര്‍ക്കേഴ്സ് യൂണിയന് ചെയര്‍മാനായിരുന്ന ലുത്ഫ് അമിം, സൈനിക മേധാവിയായ ജനറൽ റഹീൽ ഷെരീഫിനെ വിരമിക്കാന്‍ അനുവദിക്കരുതെന്നും കാലാവധി നീട്ടിനല്‍കണമെന്നും ആവശ്യപ്പെട്ട് കറാച്ചി പ്രസ് ക്ലബിന് മുന്നില്‍ നവംബര്‍ 1 മുതല്‍ നിരാഹാരസമരം നടത്തി വരികയായിരുന്നു. റഹീലിന് കാലാവധി നീട്ടിനല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്നും ഇയാള്‍ ഭീഷണിമുഴക്കിയിരുന്നു.
നവംബര്‍ 27 ന് ജനറല്‍ റഹീലിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് അഗ ഖാന് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ശിബ്ളി പിന്നീട് മരിക്കുകയായിരുന്നു.
Post Your Comments