ന്യൂഡല്‍ഹി • നിയന്ത്രണ രേഖയിൽ വ്യോമാതിർത്തി ലംഘിച്ച ഇന്ത്യൻ ചാര ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍ രംഗത്ത്. നിയന്ത്രണ രേഖയിലെ ഹോട്ട് സ്പ്രിംഗ് സെക്ടറിലാണ് സംഭവം നടന്നതെന്ന് പാക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിയന്ത്രണ രേഖയില്‍ നിന്ന് ഇന്ത്യൻ ചാര ക്വാഡ്കോപ്റ്റർ പാകിസ്ഥാന്റെ ഭാഗത്ത് 850 മീറ്റർ കടന്നുകയറിയതായി പ്രസ്താവനയില്‍ പറയുന്നു.
ഈ വർഷം പാകിസ്ഥാൻ സൈന്യം വെടിവച്ച ഒമ്പതാമത്തെ ഇന്ത്യൻ ക്വാഡ്കോപ്റ്ററാണിതെന്നും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു.
അതേസമയം, പാകിസ്ഥാൻ സൈന്യത്തിന്റെ ഇത്തരം അവകാശവാദങ്ങൾ ഇന്ത്യ തള്ളി.
Post Your Comments