ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനികര്‍ക്കെതിരെ ഭീകരാക്രമണം. തെഹ്രീക്-ഇ-താലിബാനാണ് ആക്രമിച്ചത്. എന്നാല്‍, ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ മാസം അഞ്ച് പാക് സൈനികരെ ടിടിപി തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഖൈബര്‍-പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുറം ജില്ലയില്‍ അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പാക് സൈന്യം അറിയിച്ചിരുന്നു. ഇതോടെ, അഫ്ഗാനിസ്ഥാനെതിരെ ശക്തമായ നിലപാടറിയിച്ച് പാകിസ്ഥാന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
2007 മുതല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പോരാടുകയും രാജ്യത്തുടനീളമുള്ള നിരവധി ആക്രമണങ്ങളില്‍, സാധാരണക്കാരെയും സുരക്ഷാ സേനയെയും തെഹ്രീക്-ഇ താലിബാന്‍ ആക്രമിച്ച് വകവരുത്തിയിട്ടുണ്ട്. 2014ല്‍ പെഷവാര്‍ സ്‌കൂളില്‍ 132 കുട്ടികളടക്കം 140 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിരുന്നു.
Post Your Comments