ഇസ്ലാമാബാദ് : പാക് സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ആറ് പേര്‍ കൊല്ലപ്പെട്ടതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വറ്റ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയുള്‍പ്പടെയുള്ള സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. തെക്കന്‍ അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
Read Also: നാഷണൽ ഹെറാൾഡ് കേസ്: ഡൽഹിയിലെ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് റെയ്ഡ്
ബലൂചിസ്ഥാനിലെ ലാസ്ബെല ജില്ലയിലെ ഒരു സൈനിക താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെയാണ് ഹെലികോപ്ടറിന് ഗ്രൗണ്ട് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ബലൂചിസ്ഥാനിലെ ലാസ്ബെല മേഖലയില്‍ തകര്‍ന്ന് വീണ ഹെലികോപ്ടര്‍ ബലൂച് വിമതര്‍ വെടിവച്ചിട്ടതാണോ എന്നും സംശയമുണ്ട്. എന്നാല്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഇത് സംബന്ധിച്ച് പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ബ്രിഗേഡിയര്‍ അംജദ് ഹനീഫ് (ഡിജി കോസ്റ്റ് ഗാര്‍ഡ്), മേജര്‍ സയീദ് (പൈലറ്റ്), മേജര്‍ തല്‍ഹ (സഹ പൈലറ്റ്), നായിക് മുദാസിര്‍ (ക്രൂ അംഗം) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് അഞ്ച് പേര്‍. തകര്‍ന്ന് വീണ ഹെലികോപ്ടറിന്റെ ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ജനവാസം കുറഞ്ഞ പ്രദേശത്തെ പര്‍വതപ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടെ തെരച്ചില്‍ ദുഷ്‌കരമാണ്. ഹെലികോപ്ടര്‍ അപകടത്തില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഖം രേഖപ്പെടുത്തുകയും സൈനികര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments