ന്യൂഡൽഹി: മാതാപിതാക്കൾ സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ താമസിക്കാൻ മകനു നിയമപരമായ അവകാശമില്ലെന്നു ഡൽഹി ഹൈക്കോടതി.അതോടൊപ്പം മകന് വീട്ടില്‍ താമസിക്കാന്‍ സാധിക്കുന്നത് മാതാപിതാക്കളുടെ ദയകൊണ്ടാണെന്നും കോടതി വിധിക്കുകയുണ്ടായി.മകന്‍ വിവാഹിതനോ അവിവാഹിതനോ ആണെന്നത് പ്രശ്‌നമല്ല. മാതാപിതാക്കള്‍ സ്വയം സമ്പാദിച്ച വീടിന് മേല്‍ മകന് നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം മകന് വീട്ടില്‍ താമസിക്കാം. എന്നാൽ ജീവിതകാലം മുഴുവൻ അത് അനുവദിക്കേണ്ട ബാധ്യത അവർക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മകനും മരുമകളും ചേര്‍ന്ന് തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും തങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി മാതാപിതാക്കള്‍ വിചാരണകോടതിയെ സമീപിച്ചിരുന്നു.എന്നാൽ ആരോപണം നിഷേധിച്ച മകന്‍ വീടിന് തനിക്കും അവകാശമുണ്ടെന്നു വാദിക്കുകയായിരിന്നു.എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ രേഖകള്‍ മകന് നല്‍കാനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അനുകൂലമായി കോടതി വിധി വരികയായിരുന്നു.
Post Your Comments