ഭോപ്പാല്‍: ബിജെപി വനിതാ നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് അക്രമ സംഭവം നടന്നത്. ബിജെപി വനിതാ സംഘടനയുടെ നേതാവ് ജാമിയ ഖാനെയാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.
ഭോപ്പാലിലെ ഇന്ദിര സത്യ നഗറിലെ വീട്ടിലാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. എന്തിനാണ് കൊലപ്പെടുത്തിയതെന്നുള്ള വിവരവും പോലീസിന് ലഭിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments