അഹമ്മദാബാദ്: നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള തിരഞ്ഞെടുപ്പിലെ വിജയം, ജനങ്ങള്‍ തങ്ങൾക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ വിവിധ മുനിസിപ്പാലിറ്റികള്‍, ജില്ലാ-താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിൽ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, നഗരസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി 23 സീറ്റുകൾ നേടി. സൂറത്ത്-കനകപുര്-കന്‍സാദ് നഗരസഭകളില്‍ 27 സീറ്റും വാപി നഗരസഭയില്‍ 41 സീറ്റും ബിജെപി നേടിയിരുന്നു.
Post Your Comments