ന്യൂഡൽഹി: വിവാഹത്തിനായി വെറും 500 രൂപ ചിലവാക്കിയ ദമ്പതിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തില്‍ അടുത്തിടെ വിവാഹിതരായ ദമ്പതിമാര്‍ തങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ചായ മാത്രം നല്‍കിയാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കാലത്തെ തന്റെ ‘ചായ് പേ ചര്‍ച്ച’യും നോട്ട് നിരോധനത്തിന്റെ ഭാഗമായുള്ള ചിലവ് ചുരുക്കല്‍ ആഹ്വാനവും ഈ ദമ്പതിമാർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് പ്രധാനമന്ത്രി.
താൻ ഇത്തരം ആഹ്വാനങ്ങൾ നൽകിയിരുന്നെങ്കിലും ‘ചായ് പേ ചർച്ച’ ഒരിക്കലും വിവാഹവേദികളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്‍കി ബാത്ത് റേഡിയോ പരിപാടിയിലാണ് പ്രധാനമന്ത്രി ദമ്പതിമാരെക്കുറിച്ച് പരാമർശിച്ചത്.
Post Your Comments