Kerala

ശബരിമലയില്‍ കാണിക്കയെണ്ണല്‍ എളുപ്പമാക്കാന്‍ വിദേശത്ത് നിന്ന് യന്ത്രങ്ങള്‍

ശബരിമല : ശബരിമലയില്‍ കാണിക്കയെണ്ണല്‍ എളുപ്പമാക്കാന്‍ വിദേശത്ത് നിന്ന് യന്ത്രങ്ങള്‍. ലക്ഷക്കണക്കിന് രൂപയുടെ കാണിക്കയാണ് നിത്യവും സന്നിധാനത്ത് ലഭിക്കുന്നത്. കണക്കു തെറ്റാതെ നിത്യവും ഈ കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഇതോടെയാണ് ഒന്നരക്കോടി രൂപയുടെ യന്ത്രങ്ങള്‍ വിദേശത്തു നിന്നും ശബരിമലയിലേക്ക് ഇറക്കുമതി ചെയ്തത്.

30 ലക്ഷം രൂപ വിലയുള്ള രണ്ടും 15 ലക്ഷം വിലയുള്ള രണ്ടും നാണയങ്ങള്‍ എണ്ണാനായി 7.5 ലക്ഷം രൂപയുടെ നാലു മെഷീനുകളുമാണ് സന്നിധാനത്ത് ഉപയോഗിക്കുന്നത്. വിജിലന്‍സിന്റെ മേല്‍നോട്ടത്തിലാണ് നോട്ടെണ്ണുന്നത്. ഇതിനായി 14 പേരെ നിയോഗിച്ചിട്ടുണ്ട്. 24 ക്യാമറകളിലൂടെ ആസ്ഥാനത്ത് നിരീക്ഷണവുമുണ്ട്. ഭണ്ഡാരത്തില്‍ ലഭിക്കുന്ന കാണിക്കകള്‍ ദേവസ്വം ജീവനക്കാര്‍ വ്യത്യസ്ത പെട്ടികളിലാക്കി തരംതിരിക്കും. നാണയങ്ങളും ഇതുപോലെ തന്നെ എണ്ണിത്തിട്ടപ്പെടുത്തുന്നു. 2000 നാണയങ്ങള്‍ അടങ്ങിയ കെട്ടുകളായാണ് നാണയങ്ങള്‍ സൂക്ഷിക്കുന്നത്. കൃത്യമായ കണക്കുകളോടെ ഇവ ബാങ്കിനു കൈമാറുകയും ബാങ്ക് ഇത് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button