India

നോട്ട് പ്രതിസന്ധി 50 ദിവസത്തിനകം പരിഹരിക്കും – പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും മന്‍ കി ബാത്ത് പരിപാടിയില്‍ മോദി പറഞ്ഞു. നോട്ട് നിരോധനം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചില പ്രതിസന്ധികളെ പൗരന്മാര്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് രാജ്യത്തെ ജനങ്ങളില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഇടപാടുകള്‍ ഏറെ എളുപ്പമാണ്, ആര്‍ക്കും ഉപയോഗിക്കാം. ചായ വില്‍പനക്കാരന്‍ മുതല്‍ കടലാസ് വില്‍പനക്കാരന് വരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നോട്ട് രഹിത സാമ്പത്തിക രംഗത്തിലേക്കും ഡിജിറ്റല്‍ ഇടപാടുകളിലേക്കും രാജ്യത്തിന് കുതിക്കാന്‍ സാധിക്കും. നോട്ട് നിരോധന നടപടി രാജ്യത്ത് വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും മോദി വ്യക്തമാക്കി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ സൈന്യത്തിനൊപ്പം നില്‍ക്കണം. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ സൈന്യത്തിന്റെ ശക്തി 125 കോടിയാകുമെന്നും മോദി പറഞ്ഞു. പൊതു പരീക്ഷകളില്‍ കശ്മീരിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പ്രതിസന്ധികള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിച്ച രക്ഷിതാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു

നോട്ട് രഹിത സാമ്പത്തിക രംഗത്തേക്ക് താന്‍ ചെറുകിട വ്യാപാരികളെ ക്ഷണിക്കുകയാണെന്നും ഇത് രാജ്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രാജ്യത്തെ ദരിദ്രര്‍ക്കും, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും, ദുരിതം അനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ് താന്‍ നോട്ട് നിരോധന നടപടി സ്വീകരിച്ചതെന്ന് നരേന്ദ്രമോദി സൂചിപ്പിച്ചു. നോട്ട് രഹിത സാമ്പത്തിക രംഗം എന്നത് ദുഷ്‌കരമായ ലക്ഷ്യമാണെന്നും ഇതിനായി താന്‍ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. അതേസമയം, ചിലര്‍ പാവപ്പെട്ടവരെ മുന്‍നിര്‍ത്തി കള്ളപ്പണം വെളുപ്പിക്കുകയാണ്. ഇത് അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button