ഉത്തർപ്രദേശ്: രാജ്യത്തെ നശിപ്പിച്ചത് അഴിമതിയും കള്ളപ്പണവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഖുഷിനഗറിൽ സംഘടിപ്പിച്ച പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ നിന്നും കള്ളപ്പണത്തിൽ നിന്നും രാജ്യം മോചനം നേടിയെന്നും ബുദ്ധിമുട്ടുകൾ സഹിച്ചിട്ടും നോട്ട് അസാധുവാക്കിയ നടപടിയെ പിന്തുണച്ച ഇന്ത്യൻ ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ കഴിഞ്ഞ 70 വർഷമായി രാജ്യം ഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മോദി വ്യക്തമാക്കി.
കർഷകരും ഗ്രാമങ്ങളുമാണ് ഇന്ത്യയുടെ ശക്തിയെന്നും സർക്കാർ പൂർണമായും കർഷകർക്കും ഗ്രാമീണർക്കുമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കർഷകരുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ് പ്രധാൻമന്ത്രി ഫസൽ ബീമ യോജന പോലുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയത്. മൊബൈലിലെ സാങ്കേതികവിദ്യ ഉപയോഗിച്ചു പണമിടപാടുകൾ നടത്തുന്നതെങ്ങനെയെന്നു യുവാക്കൾ ജനങ്ങളെ പഠിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments