NewsInternational

വളര്‍ന്ന ഗ്രാമത്തിലുള്ളവർക്ക് കോടികളുടെ വില്‍ പത്രമെഴുതി വച്ച്‌ സമ്പന്നന്റെ മരണം

കൊറോണ ബിയറിന്റെ സ്ഥാപകനും സമ്പന്നനായ അന്റോണിയോ ഫെര്‍ണാണ്ടസ് മരിക്കുന്നതിന് മുൻപ് തയ്യാറാക്കിയ വില്‍ പത്രം ആരെയും ഒന്ന് അമ്പരപ്പിക്കും. ഇതു വരെ ആരും തയ്യാറാക്കാത്ത വിധത്തിലുള്ളതായിരുന്നു ആ വിൽപത്രം. താന്‍ വളര്‍ന്ന ഗ്രാമത്തിലെ എല്ലാവര്‍ക്കും 200 കോടി രൂപ വീതം നല്‍കണമെന്നായിരുന്നു ആ വില്‍പത്രത്തിൽ എഴുതിയിരുന്നത്. എന്നാൽ നോക്കിയിരിക്കെ കോടീശ്വരന്മാരായവര്‍ ഇത് വിശ്വസിക്കാനാവാതെ വിഷമിക്കുകയാണിപ്പോള്‍. സ്പെയിനിലെ തന്റെ ജന്മഗ്രാമമായ സെറെസെയില്‍സ് ഡെല്‍ കോണ്‍ഡാഡോയിലെ 80 പേര്‍ക്കാണ് ഇത്രയും വലിയ തുക നല്‍കാന്‍ അന്റോണിയോ തീരുമാനിച്ചിരിക്കുന്നത്. 1917ല്‍ ഈ ഗ്രാമത്തില്‍ ജനിച്ച ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മരിച്ചത്.

13 കുട്ടികളുള്ള കുടുംബത്തിലാണ് അന്റോണിയോ ജനിച്ചത്. അദ്ദേഹത്തിന്റെ 32 വയസ്സിൽ മെക്സിക്കോയിലേക്ക് കുടിയേറുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഗ്രുപ്പോ മോഡെലോയുടെ സിഇഒ ആയിത്തീര്‍ന്നു. കൊറോണ ബിയര്‍ നിര്‍മ്മിക്കുന്ന ബ്രിവെറി കമ്പനിയാണിത്. ഇദ്ദേഹം എഴുതിവച്ചിരിക്കുന്ന വില്‍ പത്രമനുസരിച്ച്‌ തന്റെ 169 മില്യണ്‍ പൗണ്ട് ഈ ഗ്രാമവാസികള്‍ക്ക് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.സ്പെയിനിലെ ലിയോണ്‍ പ്രവിശ്യയിലാണീ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കടുത്ത ദാരിദ്ര്യം മൂലം തന്റെ പതിനാലാം വയസില്‍ അന്റോണിയോക്ക് സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. സ്പാനിഷ് സിവില്‍ വാറിന് ശേഷം അന്റോണിയോ നോര്‍ത്തേണ്‍ സ്പെയിനിലെ ലിയോണിലെത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ വച്ച്‌ അദ്ദേഹം സിനിയ ഗോണ്‍സാലസ് ഡിസിനെ വിവാഹം ചെയ്തു.

തുടര്‍ന്ന് മെക്സിക്കോയിലേക്ക് കുടിയേറുകയും അന്റോണിയോ ബ്രിവറി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാനാരംഭിക്കുകയും ചെയ്തു. വെയര്‍ഹൗസ് തൊഴിലാളിയായി ജോലി തുടങ്ങിയ ഇദ്ദേഹം തന്റെ കഠിനപ്രയത്നം മൂലം ആ കമ്പനിയുടെ സി ഇ ഒ ആയിത്തീർന്നു. മെക്സിക്കോയില്‍ മാത്രം ഒതുങ്ങിയിരുന്നു കൊറോണ ബിയറിനെ കയറ്റുമതിയിലൂടെ ലോക പ്രശസ്തമാക്കിയത് അന്റോണിയോ ആയിരുന്നു. തന്റെ മാതൃരാജ്യമായ സ്പെയിനില്‍ ഈ ബിയര്‍ അദ്ദേഹം കൊറോണിറ്റ എന്ന ബ്രാന്‍ഡിലായിരുന്നു വിറ്റിരുന്നത്. 1997 വരെ അദ്ദേഹം കമ്പനിയുടെ സിഇഒ ആയി തുടര്‍ന്നിരുന്നു. കൂടാതെ 2005 വരെ ബോര്‍ഡ് ചെയര്‍മാൻ പദവിയും അലങ്കരിച്ച് .തുടര്‍ന്ന് തന്റെ മരണം വരെ അന്റോണിയോ ഗ്രുപ്പോ മോഡെലോയുടെ ഹോണററി ലൈഫ് ചെയര്‍മാനായി തുടര്‍ന്നിരുന്നു.

കോടീശ്വരനായിരുന്നിട്ടും തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അവസാന നാള്‍ വരെ അന്റോണിയോ. തന്റെ ജന്മഭൂമിയെ അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല. അന്റോണിയോയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ മുന്‍ സ്പെയിന്‍ രാജാവായ ജുവാന്‍ കാര്‍ലോസ് അദ്ദേഹത്തെ ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button