പാലക്കാട്; പാർട്ടിയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ നേതാക്കന്മാർ ശ്രമിക്കേണ്ട എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. നേതാക്കള്‍ അണികളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയോട് വിലപേശാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു.
മുന്‍ എംഎല്‍എ എം ഹംസയുടേയും,മുതിര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ സുധാകരന്റേയും പേരെടുത്ത് പറഞ്ഞാണ് കോടിയേരിയുടെ വിമർശനം. കോടിയേരി സംസാരിച്ചതിന്റെ ശബ്ദരേഖ റിപ്പോർട്ടർ ചാനലാണ് പുറത്ത് വിട്ടിരിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ വന്ന രണ്ട് ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പാര്‍ലമെന്ററി വ്യാമോഹത്തെ കുറിച്ചും കോടിയേരി ചൂണ്ടിക്കാട്ടി. ആരും ആരേയും ചാരി നില്‍ക്കേണ്ടതില്ലെന്നും അങ്ങനെ ചാരിയാൽ ഉള്ളത് കൂടി പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടപ്പാട്: റിപ്പോർട്ടർ
Post Your Comments