International

7,000 വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി

കെയ്റോ ഈജിപ്തില്‍ പുരാവസ്തു ഗവേഷകര്‍ അതിപുരാതന നഗരം കണ്ടെത്തി. ഏഴായിരം വര്‍ഷത്തോളം പഴക്കമുള്ള നഗരമാണ് കണ്ടെത്തിയത്. വീടുകളും ഉപകരണങ്ങളും മണ്‍പാത്രങ്ങളും വലിയ ശ്മശാനങ്ങളും ഉള്‍പ്പെടെയുള്ള ചരിത്രശേഷിപ്പുകളാണ് പുറത്തെടുത്തത്. നൈല്‍ നദിയുടെ തീരത്തായാണ് നഗരം.

കെട്ടിടങ്ങളും ലോഹവും കല്ലുകളും ഉപയോഗിച്ചുള്ള ഉപകരങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്. അധികാരികളും ശവകുടീരങ്ങള്‍ നിര്‍മിക്കുന്നവരുമാണ് ഈ നഗരത്തില്‍ ജീവിച്ചിരുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ശവസംസ്‌കാര രീതിയില്‍നിന്നും ഉയര്‍ന്ന നിലയിലുള്ള സാമൂഹിക സാഹചര്യമാണ് നിലനിന്നിരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button