NewsIndia

കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള അതൃപ്‌തി

ന്യൂഡൽഹി:കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പ്രധാനമന്ത്രി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയതിലുള്ള അതൃപ്തിയാണെന്ന് സൂചന.കേരളത്തിലെ സാമ്പത്തിക ഭദ്രത തകർക്കുന്ന രീതിയിലുള്ള നടപടിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ചയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പാസാക്കിയത്. എന്നാൽ ഇത്തരത്തില്‍ ഒരു പ്രമേയം ഒരു സംസ്ഥാന നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

അതേസമയം ബുധനാഴ്ച കൂടിക്കാഴ്ചയ്‌ക്കെത്തിയ സംസ്ഥാന ബി.ജെ.പി. നേതാക്കളെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിതന്നെ സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചിരുന്നു.കറന്‍സി കേന്ദ്ര വിഷയമാണെന്നും ആ നിലയ്ക്ക് കറന്‍സി വിഷയത്തില്‍ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു.കേരളം ചെയ്തത് കേന്ദ്രത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ഫെഡറലിസത്തെയാണ് ഇതിലൂടെ തകര്‍ത്തിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെടുകയുണ്ടായി.ഇതിനുശേഷമാണ് കൂടിക്കാഴ്ച അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്.കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ ഇതേതുടർന്ന് പ്രതികരിക്കുകയുണ്ടായി.പ്രധാനമന്ത്രി ഒളിച്ചോടിയില്ല. എന്നാല്‍, ധനമന്ത്രിയോട് സംസാരിക്കാന്‍ ലഭിച്ച അവസരം മുഖ്യമന്ത്രിയും സംഘവും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button