ബെംഗളൂരു : പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. മോചനദ്രവ്യമായി അസാധു നോട്ടായാലും സ്വീകരിക്കാമെന്ന് സംഘം അറിയിച്ചു. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലാണ് സംഭവം. സുഹൃത്തിനൊപ്പം സംഗീതം പഠിക്കാന്‍ പോയി തിരിച്ചു വരുമ്പോഴാണ് നാലു പേരടങ്ങിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് മോചനദ്രവ്യമായി 20 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നോട്ടുനിരോധനത്തിനു ശേഷം പുതിയ നോട്ടുകള്‍ നല്‍കാന്‍ കുട്ടിയുടെ അച്ഛനു പറ്റില്ലെന്നു മനസിലായ സംഘം പഴയനോട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കുന്നതിനു മുന്‍പേ കര്‍ണാടക പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. സംഘത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചെറിയ പരിക്കുകളോടെ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചെന്നും കലബുര്‍ഗി എസ്.പി. ശശികുമാര്‍ പറഞ്ഞു.
Post Your Comments