ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പറയുന്നതിങ്ങനെ. ഒരിക്കല്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ പിന്നീട് പിന്‍വലിക്കുന്ന ശീലം നരേന്ദ്ര മോദിയുടെ രക്തത്തിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നോട്ട് നിരോധന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്നത് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്.
നടപടി പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടുന്ന ചില പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. എന്തുസാഹചര്യമുണ്ടായാലും കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കില്ല. ജനങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വിമര്‍ശിച്ചതിനെ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടു നിരോധന വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments