വാട്സ്‌ആപ്പ് പുറത്തിറക്കിയ വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുമെന്ന് സൂചന.ഉപയോക്താക്കളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്പാമര്‍മാര്‍ അയയ്ക്കുന്ന ഇന്‍വൈറ്റ് ലിങ്കുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു.എന്നാൽ ഈ ലിങ്കുകള്‍ വഴി സ്പാമര്‍മാര്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
വാട്സ്‌ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്സ്‌ആപ്പില്‍ പ്രചരിക്കുന്നത് സ്പാം മെസേജാണെന്നാണ് ടെക് വിദഗ്ദരുടെ മുന്നറിയിപ്പ്.വാട്സ്‌ആപ്പ് വീഡിയോ കോളിനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാമെന്നാണ് മെസേജില്‍ വ്യക്തമാക്കുന്നത്. അതേസമയം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വെബ്ബ്സൈറ്റില്‍ എത്തും. എന്നാൽ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്ബെറി പ്ലാറ്റ്ഫോമിലുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ എന്നാണ് വെബ്ബ്സൈറ്റ് അവകാശപ്പെടുന്നത്.വാട്സ്‌ആപ്പ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യാമെന്ന നിര്‍ദേശവുമായി വാട്സ്‌ആപ്പ് പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന മെസേജുകള്‍ വാട്സ്‌ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് കമ്പനി വ്യക്തമാക്കിയ സാഹചര്യത്തിൽ ഹാക്കര്‍മാരും സ്പാമര്‍മാരുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് നിഗമനം.
Post Your Comments