തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്രങ്ങളിൽ നിന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘ശ്രീ ധർമ്മശാസ്താ ക്ഷേത്രം’ എന്നത് ‘സ്വാമി അയ്യപ്പൻ ക്ഷേത്രം’ എന്നാക്കി മാറ്റിയ വിവരം അറിഞ്ഞതെന്നും മാധ്യമപ്രവർത്തകർ മുതൽ ഭക്തന്മാരുൾപ്പടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള ധാരാളം പേർ രാവിലെ മുതൽ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സംബന്ധിച്ച് ആരായാൻ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ശബരിമല തന്ത്രിയോട് ഇതേ കുറിച്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, തനിക്ക് ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് അറിയില്ല എന്നും ആരും തന്നോട് ഇതിനെ സംബന്ധിച്ച് അഭിപ്രായം ഒന്നും ആരാഞ്ഞില്ലെന്നും പറഞ്ഞതായും കടകംപള്ളി വ്യക്തമാക്കി. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം ആരായുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments