ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വി നാരായണസാമി ജയിച്ചു. എഐഎഡിഎംകെയിലെ ഓം ശക്തി ശേഖറിനെയാണ് നാരായണസാമി പരാജയപ്പെടുത്തിയത്. ജൂണ്‍ ആറിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സ്ഥാനത്ത് തുടരാം.
അതേസമയം മഹാരാഷ്ട്ര നിയമസഭയിലെ ആറ് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വീതം കോണ്‍ഗ്രസും ബിജെപിയും നേടി. എന്‍സിപിയും ശിവസേനയും ഓരോ സീറ്റ് നേടി. ത്രിപുരയിലെ രണ്ട് സീറ്റുകളും സിപിഐഎം നേടി. ബര്‍ജാല, ഖോവൈ സീറ്റുകളാണ് സിപിഐഎം വിജയിച്ചത്
Post Your Comments