NewsIndiaUncategorized

ഇതൊരു തുടക്കം മാത്രം – പ്രധാനമന്ത്രി

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നടപടികൾ തുടരുക തന്നെ ചെയ്യും. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൂടാതെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പാർലമെന്ററി പാർട്ടി പ്രത്യേക പ്രമേയം പാസാക്കി. മോദിയുടേത് മഹത്തായ കുരിശുയുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു.

കേന്ദ്രസർക്കാർ നോട്ട് അസാധുവാക്കൽ സംബന്ധിച്ച് ചർച്ചകൾ നടത്താൻ തയാറണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. വളരെ വലിയ തീരുമാനമാണ് നോട്ടുകൾ സംബന്ധിച്ചെടുത്തത്. അതിനു പ്രത്യേകമായ ധൈര്യം വേണം. കഴിഞ്ഞ 70 വർഷമായി രാജ്യം ഒരേ രീതിയിൽ തുടർന്നുവരികയായിരുന്നു. എന്നാൽ അതിന് പുതിയൊരു മാറ്റമാണ് മോദി തന്റെ പ്രഖ്യാപനത്തിലൂടെ വരുത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ളവർ അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്തുണ നൽകുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

കേന്ദ്രസർക്കാരിനും ജനങ്ങൾക്കുമൊപ്പമാണോ അതോ കള്ളപ്പണക്കാർക്കൊപ്പമാണോ നിൽക്കേണ്ടതെന്നു പ്രതിപക്ഷം തീരുമാനിക്കണമെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നോട്ട് അസാധുവാക്കൽ സംബന്ധിച്ച പ്രമേയം പാർലമെന്ററി പാർട്ടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അവതരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button