പുതിയ നോട്ടെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ സഹായിക്കാനും ആളെത്തി. ഇനി നിങ്ങള്‍ക്ക് ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. എടിഎമ്മില്‍ ക്യൂ നില്‍ക്കാനും ഇനി ആളെ ലഭിക്കുമെന്നാണ് പറഞ്ഞുവരുന്നത്. തിരക്കുള്ള സമയത്തും ആരോഗ്യസ്ഥിതി മോശമുള്ള സമയത്തും ജനങ്ങള്‍ എടിഎമ്മിനു മുന്നില്‍ ഏറെ നേരം ക്യൂ നിന്ന് ബുദ്ധിമുട്ടുന്നുണ്ട്.
എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം കൊടുത്ത് നിങ്ങള്‍ക്ക് ആളെ നിര്‍ത്താം. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പായ Bookmychotu.com ആണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. മണിക്കൂറിന് 90 രൂപ നിരക്കിലാണ് സഹായിയുടെ സേവനം നിങ്ങള്‍ക്ക് ലഭ്യമാവുക. നിലവില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിലാണ് Bookmychotu.com ന്റെ സേവനം ലഭ്യമായി വരുന്നത്.
ഇതിനായി എന്തു ചെയ്യണമെന്ന് ആദ്യം അറിഞ്ഞിരിക്കാം. bookmychotu.com ല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. +918587028869 എന്ന നമ്പറിലൂടെയും നിങ്ങള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ക്യൂവില്‍ നില്‍ക്കുന്നതിന് മാത്രമല്ല, മാര്‍ക്കറ്റില്‍ പോകാനും, വാഹനം കഴുകാനും, സാധനങ്ങള്‍ മാറ്റാനും തുടങ്ങി പല കാര്യങ്ങള്‍ക്കും സഹായികളെ bookmychotu.com നല്‍കുന്നുണ്ട്.
Post Your Comments