തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നടപടി സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ളതാണെന്ന് എല്‍ഡിഎഫിന്റെ ആരോപണത്തോട് യോജിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. എല്‍ഡിഎഫുമായി സംയുക്ത സമരത്തിന് തയ്യാറാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫുമായി സംയുക്ത സമരത്തിനില്ല. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തോട് പൂര്‍ണമായി യോജിക്കുന്നുമില്ല. പ്രശ്നത്തില്‍ ഏത് തരത്തില്‍ പ്രതിഷേധിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം ഉള്‍ക്കൊണ്ടാണ് താന്‍ തീരുമാനം എടുക്കുകയുള്ളൂ. തന്റെ നിലപാട് ആരും തള്ളിയിട്ടില്ലെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.
യുഡിഎഫ് യോഗത്തില്‍ സിപിഐഎമ്മുമായി സഹകരിച്ച് പോരാടുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, നേരെ വിപരീത പ്രതികരണവുമായിട്ടാണ് സുധീരന്‍ രംഗത്തുവന്നത്. ഒന്നിച്ചുള്ള സമരം വേണ്ടാ എന്ന വിഎം സുധീരന്റെ നിലപാടില്‍ നേരത്തെ തന്നെ ഭിന്നത രൂപപ്പെട്ടിരുന്നു. അതേസമയം, കേരളം ഒറ്റക്കെട്ടായി ഈ സമരത്തെ നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments