തിരുവനന്തപുരം;മന്ത്രിസഭയിലെ പുനഃസംഘടനയില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന് കടുത്ത അതൃപ്തി. തന്നോടു പാര്‍ട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെന്ന് ജയരാജന്‍ ആരോപിക്കുകയും സംസ്ഥാന സമിതിയില്‍നിന്ന് ജയരാജന്‍ ഇറങ്ങിപ്പോകുകയും ചെയ്തു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് ഇ പി ജയരാജന്‍ രാജിവെച്ചത്. എന്നാല്‍ കോടിയേരിയും മന്ത്രി എ.കെ. ബാലനും ബന്ധുനിയമനം നടത്തിയെന്നും ജയരാജന്‍ തുറന്നടിച്ചു.
മന്ത്രിസഭാ പുനഃസംഘടന നടത്തുന്ന കാര്യം തന്നെ അറിയിച്ചില്ലെന്നു ജയരാജന്‍ പരാതി പറഞ്ഞു. തുടര്‍ന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് സര്‍ക്കാരിനും മുഖ്യമന്ത്രി ഭരിക്കുന്ന പോലീസ് വകുപ്പിനുമെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.പോലീസ് ജനകീയമല്ല എന്നായിരുന്നു പ്രധാന ആരോപണം.
Post Your Comments