NewsIndia

വായ്പ എഴുതിത്തള്ളല്‍ : വിശദീകരനവുമായി എസ്.ബി.ഐ

ന്യൂഡല്‍ഹി: വൻകിട വ്യവസായികളുടെ കടം എഴുതിത്തള്ളിയെന്ന വാർത്തയുടെ പ്രതികരണവുമായി എസ് ബി ഐ രംഗത്ത്. വിവാദ വ്യവസായി വിജയ് മല്യ അടക്കമുള്ളവരുടെ കടം എഴുതിത്തള്ളിയെന്നത് തെറ്റായ വാര്‍ത്തയാണെന്നാണ് എസ്ബിഐ പറയുന്നത്. ബാങ്കിന്റേത് സാങ്കേതിക കാര്യം മാത്രമെന്നും കടം തിരിച്ചുപിടിക്കാനുള്ള നടപടി തുടരുമെന്നും ബാങ്ക് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

ഇത്തരം തെറ്റായ പ്രചാരണം എസ് ബി ഐയുടെ പേര് നശിപ്പിച്ചെന്നും അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും ഇവര്‍ വ്യക്തമാക്കി. ബാലൻസ്ഷീറ്റ് ക്രമീകരിക്കാനുള്ള സാങ്കേതിക നടപടി മാത്രമാണ് മല്യയ്‌ക്കെതിരേ നടന്നത്. നിഷ്‌ക്രിയാസ്തികളായി മാത്രമാണ് കണ്ടിട്ടുള്ളതെന്നും കടം തിരിച്ചുപിടിക്കാനുള്ള നടപടി തുടരുമെന്നും അവര്‍ പറഞ്ഞു. വന്‍ വ്യവസായികളുടെ 7000 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയെന്നായിരുന്നു നേരത്തേ വാര്‍ത്ത പുറത്തുവന്നത്.ഇതിൽ വിവാദ വ്യവസായി വിജയ് മല്യയുടെ കടവും ഉൾപ്പെട്ടിരുന്നു.

മല്യയുടെ കടം എഴുതിത്തള്ളിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയതിന് ധനമന്ത്രി ചിദംബരവും ഇന്നലെ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ തന്നെ രംഗത്ത് വന്നത്. അതിനിടയില്‍ യൂറോപ്യന്‍ ഏവിയേഷന്‍ സ്ഥാപനം ഏയ്‌റോട്രോണ്‍ ലിമിറ്റഡ് നല്‍കിയ പരാതിയില്‍ കിംഗ് ഫിഷർ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ കര്‍ണാടകാ ഹൈക്കോടതി വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button