ഡൽഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ്. ഇത് ധീരമായ നീക്കമെന്നാണ് ഗേറ്റ്‌സ് വിശേഷിപ്പിച്ചത്. ഏകദേശം ഏഴ് വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ മികച്ച സമ്പദ്‌വ്യസ്ഥയാകാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നും അദ്ദേഹം നീതി ആയോഗിൽ സംസാരിക്കവെ പറഞ്ഞു.
ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള പുതിയ നോട്ടുകള്‍ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ നീക്കം ഇന്ത്യയിലെ നിഴല്‍ സമ്പദ് വ്യവസ്ഥയെ നിർത്തലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ എന്ന വിഷയത്തിലാണ് ഗേറ്റ്‌സ് നീതി ആയോഗില്‍ സംസാരിച്ചത്. ആധാര്‍ കാര്‍ഡ് സ്‌കീമും പ്രധാനമന്ത്രി ജന്‍-ധന്‍ യോജനയും ഇന്ത്യയിലെ മുന്നേറ്റമില്ലാത്ത പ്രദേശങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്താന്‍ സഹായിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഇ-പെയ്‌മെന്റ്‌സ്, ഡിജിറ്റല്‍ ഹെല്‍ത്ത്, ഡിജിറ്റല്‍ സാക്ഷരത, ഇ-കൃഷി തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ ബില്‍ ഗേറ്റ്‌സ് സന്നദ്ധത അറിയിച്ചു.
Post Your Comments