തിരുവനന്തപുരം: കുമ്മനത്തിന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് പിന്നാലെ കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിന്റെ വളർച്ചയെ സഹായിക്കാൻ ബിജെപിക്കാർക്ക് കഴിഞ്ഞിട്ടില്ല എന്നും അതിനു സഹായിച്ച സഹകരണമേഖലയെ തകർക്കാനാണ് അവർ നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുമ്മനം ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments