NewsInternational

രൂപയുടെ മൂല്യം ഇടിഞ്ഞത് ഗള്‍ഫ് പ്രവാസികള്‍ക്ക് അനുഗ്രഹമായി

ദുബായ് : ഇന്ത്യയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അനുഗ്രഹമായതായി സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ മാസം 11ന് ഒരു ദിര്‍ഹത്തിന് 18.22 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് 18.49 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അനുഗ്രഹമാകുകയായിരുന്നു. . മൂന്നു ദിവസമായി തുടരുന്ന വിലയിടിവില്‍ ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക്   രൂപയുമായി നല്ല വിനിമയ മൂല്യമാണ് ലഭിക്കുന്നത്. അതേസമയം നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രവാസികള്‍ക്കിടയിലെ ആശയകുഴപ്പം ഇപ്പോഴും തുടരുകയാണ്.

54 ദിര്‍ഹം 25 ഫില്‍സിന് 1000 രൂപാ വീതം നാട്ടിലേക്ക് അയച്ചവര്‍ നിരവധിയാണ്. 5425 ദിര്‍ഹമാണ് ഒരു ലക്ഷം രൂപയ്ക്ക് ആവശ്യം. ആഗോള വിപണിയില്‍ ഇന്നലെ രാവിലെ രൂപ അല്‍പം ശക്തി പ്രാപിച്ചെങ്കിലും വൈകുന്നേരം വിപണി അടയ്ക്കുന്നതിന് 10 മിനിറ്റ് മുമ്പ് പെട്ടെന്ന് താഴെ പോവുകയായിരുന്നു. ഒരു സൗദി റിയാലിന് 18.10 രൂപയും കുവൈത്തി ദിനാറിന് 239.91 രൂപയും ഒമാന്‍ റിയാലിന് 176.41 രൂപയുമാണ് ലഭിച്ചത്. ബഹറൈന്‍ ദിനാറിന് 180.16 രൂപയും ഖത്തര്‍ റിയാലിന് 18.65 രൂപയുമായിരുന്നു വിനിമയ മൂല്യം.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഡോളറിന് ഇടിവുണ്ടാകുമെന്നും ഇത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുമെന്നുമായിരുന്നു ഫലം വരുന്നത് വരെയുള്ള പ്രവചനം. എന്നാല്‍ ഡോളര്‍ ഒഴികെയുള്ള എല്ലാ കറന്‍സികളുടെയും മൂല്യം ഇടിയുകയായിരുന്നു. കൈയ്യിലുള്ള പണം അന്നുതന്നെ നാട്ടിലേക്ക് അയച്ചവര്‍ ഇപ്പോള്‍ നിരാശരാണ്. ഒരു ദിര്‍ഹത്തിന് 30 പൈസയിലേറെയാണ് അവര്‍ക്ക് നഷ്ടമുണ്ടായത്. അമേരിക്കയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് സാമ്പത്തിക  വിദഗ്ദ്ധര്‍
പറയുന്നത്. ഇതേ പ്രവണത രണ്ട് ദിവസം കൂടി തുടരാനാണ് സാധ്യതയെന്നും അവര്‍ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button