ലക്നൗ : 2000 രൂപാ നോട്ടിന്റെ ഫോട്ടോകോപ്പി കൊടുത്ത് കടയുടമയെ പറ്റിച്ചു. സ്‌കൂള്‍ കുട്ടികളാണ് 2000 രൂപയുടെ ഒരു നോട്ട് സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകോപ്പിയെടുത്ത് കടയില്‍ കൊണ്ടു പോയി ചില്ലറയാക്കിയത്. 200 രൂപക്ക് ഒരു കടയില്‍ കയറി പാലുല്‍പ്പന്നങ്ങള്‍ വാങ്ങിയ ശേഷം ബാക്കി ലഭിച്ച 1800 രൂപ ഇവര്‍ കൈക്കലാക്കുകയായിരുന്നു.
എന്നാല്‍ കുറേക്കഴിഞ്ഞ് മകനോട് കടയുടമ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ സംശയം തോന്നുകയും പിന്നീട് ഒരു ബാങ്കില്‍ ചെന്ന് നോട്ട് പരിശോധിച്ചപ്പോള്‍ അത് ഫോട്ടോകോപ്പിയാണെന്ന് തെളിയുകയുമായിരുന്നു. 2000 രൂപയുടെ യഥാര്‍ത്ഥ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് ഇതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കടയുടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments