Latest NewsNewsIndia

ഈ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാര്‍ച്ച് ഒന്നുമുതല്‍ 2000 -ത്തിന്റെ നോട്ടുകള്‍ ലഭിക്കില്ല

ചെന്നൈ: ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാര്‍ച്ച് ഒന്നുമുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2000 രൂപയുടെ നോട്ടുകള്‍ക്ക് പകരമായി കൂടുതല്‍ 200 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് തീരുമാനം. ഇത് ഇടപാടുകാരെ സഹായിക്കാനാണ് എന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് ശേഷം ആളുകള്‍ 2000ത്തിന്റെ നോട്ടുകള്‍ ചില്ലറയാക്കുന്നതിന് വേണ്ടി ബാങ്കുകളെ സമീപിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാനുളള തീരുമാനമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച് ഒന്നിന് മുന്‍പ് എടിഎമ്മുകളില്‍ അവശേഷിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ തിരിച്ചെടുക്കും. ബാങ്കുകളുടെ ലയനത്തിന് ശേഷം മാത്രമേ അലഹാബാദ് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ മറ്റ് പൊതു-സ്വകാര്യ ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കിന്റെ ഈ തീരുമാനം പിന്തുടര്‍ന്നേക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button