IndiaNews

നോട്ട് അസധുവാക്കല്‍; കുപ്രചാരണങ്ങള്‍ക്കെതിരെ സുരേഷ് ഗോപി

ന്യൂഡൽഹി: രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരായുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

കേന്ദ്രസർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് ഈ നടപടി സ്വീകരിച്ചതെന്ന വാദം തെറ്റാണെന്നും അദ്ദേഹംവ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ നടത്താനുള്ള സമയം ചിലര്‍ക്ക് കിട്ടിയില്ല എന്നുള്ളതാണ് വാസ്തവമെന്നു പറഞ്ഞ സുരേഷ് ഗോപി പണം മാറ്റുന്നതിനു ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനു ഏറെ സമയം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ നല്ല തീരുമാനങ്ങളിലൊന്നാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. ദിവസവും കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ ബാങ്കുകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത സംസ്ഥാന എംപിമാരുടെ യോഗത്തിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പ്രതിഷേധമോ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിനു കേരള എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി എംപിമാരുടെ യോഗം വിളിച്ചത്. യോഗത്തിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയെയും ക്ഷണിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button