റിയാദ്: സൗദി അറേബ്യയിലെ നജ്‌റാന്‍ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. സഖ്യസേന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് അറിയിച്ചത്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് നജ്‌റാന്‍.
യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കി അധികാരം പിടിച്ച ഹൂതി വിമതര്‍ക്കെതിരെ 2015 മാര്‍ച്ചിലാണ് സൗദി സഖ്യസേന വ്യോമാക്രമണം തുടങ്ങിയത്. നിലവില്‍ തലസ്ഥാനമായ സന അടക്കമുള്ള പ്രദേശങ്ങളാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ളത്. മറ്റ് പലയിടങ്ങളും പ്രസിഡന്റിനെ പിന്തുണക്കുന്ന സൈന്യം നിയന്ത്രണം തിരിച്ചുപിടിച്ചിരുന്നു.
യമനില്‍ സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ മാസം പുണ്യ നഗരമായ മക്കയെ ലക്ഷ്യമാക്കി തൊടുത്ത മിസൈലും സഖ്യസേന തകര്‍ത്തിരുന്നു.
Post Your Comments