റിയാദ് : അടുത്തു തന്നെ നടക്കാനിരിക്കുന്ന പ്രത്യേക പരിപാടിയിലേക്ക് വിദേശികളെ സ്വാഗതം ചെയുവാന്‍ സന്ദര്‍ശക വിസയുടെ നിരക്കില്‍ കുറവ് വരുത്തി സൗദി അറേബ്യ. ജനറല്‍ സ്പോര്‍ട്സ് അതോറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15 ന് നടക്കാനിരിക്കുന്ന മോട്ടോര്‍ റെയ്സിങ്ങ് കാണുന്നതിനും മറ്റു പരിപടികള്ക്കുമാണ് വിസയില്‍ നിരക്ക് കുറവ് ലഭിക്കുക. എന്നാല്‍ ഇതുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍ മോട്ടോര്‍ അതോറിറ്റി പുറത്ത് വിട്ടിട്ടില്ല.
കായിക സംബന്ധിയായ പരിപാടികളില്‍ വിദേശികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് സന്ദര്‍ശന വിസയുടെ നിരക്ക് കുറക്കുന്നത് എന്നാണ് സൂചന. സൗദിയ ഡിരിയ ഇപ്രിക്സ് മോട്ടോര്‍ റെയ്സിങ്ങ് കാണാന്‍ എത്തുന്ന ലോകനമെന്പാടും ഉളള ആരാധകര്‍ക്ക് വിസയില്‍ ഉള്ള ഇളവ് ഏറെ പ്രയോജനപ്രധമാകുമെന്നു ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ ഉദ്ധ്യോഗസ്ഥന് പറഞ്ഞു
Post Your Comments