Latest NewsJobs & Vacancies

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു

തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയാന്‍ ഒരുങ്ങി നോ​ര്‍​ക്ക റൂ​ട്സും ഒ​ഡെ​പെ​ക്കും. ബി.എസ്. സി, ജി.എന്‍.എം, എം.എസ്. സി, പി.എച്ച്‌.ഡി യോഗ്യതകളുള്ളവര്‍ക്കാണ് അവസരം.

സൗദി അറേബ്യയിലെ അല്‍ മന ആശുപത്രിയിലേക്കാണ് നോര്‍ക്ക റൂട്സ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. ബിഎസ് സി, ജിഎന്‍എം (വനിത/പുരുഷന്‍) യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങളുണ്ട്. പുരുഷന്‍മാര്‍ക്ക് കൊച്ചിയിലും, വനിതകള്‍ക്കു കൊച്ചിയിലും ബാംഗ്ലൂരിലുമായാണ് അഭിമുഖം നടത്തുക. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.net സന്ദര്‍ശിക്കുക. അവസാന തിയതി ഒക്ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939.

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്കാണ് ഒഡെപെക് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. ഇന്റേൺഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയമുള്ള ബിഎസ് സി, എംഎസ് സി, പിഎച്ച്‌ഡി നഴ്സുമാര്‍ക്കാണ് (സ്ത്രീകള്‍ മാത്രം) അവസരം. ഇന്‍റര്‍വ്യൂ നവംബര്‍ 19, 20, 21, 22, 23 തിയതികളില്‍ ഡഹിയില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ ഒക്ടോബര്‍ 30നകം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.
വെബ്സൈറ്റ്: www.odepc.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button