ന്യൂഡൽഹി: രാജ്യത്തെ നോട്ട് നിരോധനം കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സര്‍ക്കാര്‍ കുരിശ് യുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതോടൊപ്പം അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പ്രതിപക്ഷത്തിന്റെ സഹകരണമുണ്ടാകണമെന്നും മോദി ആവശ്യപ്പെടുകയുണ്ടായി.കള്ളപ്പണം, അഴിമതി, കള്ളനോട്ട് തുടങ്ങിയവയ്‌ക്കെതിരെ സര്‍ക്കാര്‍ കുരിശ് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെയും രാജ്യത്തിന് അകത്തേയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇവയാണ് അതിനാല്‍ രാജ്യതാല്‍പര്യം കണക്കിലെടുത്ത് എല്ലാ പാര്‍ട്ടികളും തീരുമാനത്തെ പിന്തുണക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം സര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് സാമ്പത്തിക ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.നോട്ട് നിരോധിക്കുന്നതിനെക്കുറിച്ച് ബിജെപി നേതൃത്വത്തിനും വേണ്ടപ്പെട്ടവര്‍ക്കും നേരത്തെ തന്നെ ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധിക്കലെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിക്കുകയുണ്ടായി.എന്നാൽ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി യാതൊരു കാരണവശാലും തീരുമാനം പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി.പ്രതിപക്ഷം ഉയര്‍ത്തിയ സംശയങ്ങളേയും ചോദ്യങ്ങളേയും ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. ജിഎസ്ടി ബില്‍ പാസാക്കിയതുപോലെ എല്ലാ പാര്‍ട്ടികളുടേയും സഹകരണത്തോടെയുള്ള ലോകസഭയുടെ വിന്റര്‍ സെഷനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.സര്‍വ്വ കക്ഷിയോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post Your Comments