ന്യൂഡല്‍ഹി : എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയെ കുറിച്ച് പുതിയ അറിയിപ്പ്. ഒരു ദിവസം എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4000 ആയി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം തല്ക്കാലം നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ അറിയിപ്പ്. അതേസമയം മൂന്നുമാസത്തിലധികമായി പ്രവര്‍ത്തിക്കുന്ന കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50,000 ആക്കിയിട്ടുണ്ട്.
നവംബര്‍ 9ന് പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചതിനൊപ്പം എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക ആദ്യ ആഴ്ചയില്‍ 2000വും നവംബര്‍ 19 മുതല്‍ 4000വും ആയി നിജപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. അതേസമയം പുന:ക്രമീകരിച്ച എ.ടി.എമ്മുകളില്‍ നിന്ന് മാത്രമേ നിലവില്‍ 2500 രൂപ പിന്‍വലിക്കാന്‍ കഴിയുകയുള്ളൂവെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ അറിയിച്ചിരുന്നു. മറ്റു എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു.
Post Your Comments