കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സ്ആപ്പ് വീഡിയോ കോള്‍ ഇന്ത്യയിലെത്തി. തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലാണ് വീഡിയോകോളിംഗ് ആദ്യം അവതരിപ്പിച്ചതെങ്കിലും അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 180-ലേറെ രാഷ്ട്രങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കുമെന്ന് വാട്‌സാപ്പ് സഹസംരഭകന്‍ ജന്‍ കോം അറിയിച്ചിട്ടുണ്ട്.
ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സ്ആപ്പ് കോളിംഗ് ലഭ്യമാണ്. വാട്‌സാപ്പിന്റെ പുതിയ പതിപ്പിലാണ് വീഡിയോ കോളിംഗ് ഉള്ളത്. അതിനാല്‍ വാട്‌സാപ്പ് വേര്‍ഷന്‍ അപ് ടുഡേറ്റ് ആണെന്ന് ഉറപ്പാക്കണം.സാധാരണ വാട്‌സപ്പ് കോള്‍ ചെയ്യും പോലെയാണ് വീഡിയോ കോളും ചെയ്യേണ്ടത്. വാട്‌സാപ്പ് കോള്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വീഡിയോ കോള്‍/ വോയിസ് കോള്‍ ഓപ്ഷനുകള്‍ ലഭിക്കും ഇതില്‍ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്.കോള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഉപഭോക്താവിന് ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മാറി മാറി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.
ഹൈ എന്‍ഡ് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമല്ല സാധാരണക്കാര്‍ ഉപയോഗിക്കുന്ന ലോഎന്‍ഡ് ഫോണുകളിലും വാട്‌സാപ്പ് കോളിംഗ് അനായാസേന നടക്കും. വിഡീയോ കോളിംഗ് സൗകര്യം കൂടാതെ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഉപഭോക്താകള്‍ക്കായി വാട്‌സാപ്പ് പുറത്തിറക്കുമെന്നാണ് സൂചന. വാട്‌സാപ്പിന്റെ വരും പതിപ്പുകള്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും.ഗ്രൂപ്പ് ചാറ്റിംഗ്, വോയിസ് കോളിംഗ് സൗകര്യങ്ങള്‍ നേരത്തെയുണ്ടായിരുന്നെങ്കിലും ഉപഭോക്താക്കള്‍ ഏറെകാലമായി ആവശ്യപ്പെട്ടിരുന്നത് വിഡീയോ കോളിംഗ് സൗകര്യമായിരുന്നുവെന്ന് കമ്പനി പറയുന്നു.
Post Your Comments