കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റ മലയാളി ജവാന്‍ തയാറാക്കിയ ദേശഭക്തിഗാനആല്‍ബം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം വിതുര സ്വദേശി അനീഷ് ലീനയുടെ സംഗീത ആല്‍ബമാണ് പ്രേഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ ആല്‍ബം ഏറെപ്പേര്‍ കണ്ടുകഴിഞ്ഞു. ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അനീഷാണ്. ഗാനരചനയും സ്വന്തമായിതന്നെ. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ആല്‍ബത്തില്‍ പട്ടാളവേഷത്തിലുമെത്തി.
സൈന്യത്തില്‍ ചേര്‍ന്നയുടനെ ഉറിയില്‍ പോസ്റ്റിങ് ആയി. ഏറെതാമസിയാതെ കാര്‍ഗില്‍ യുദ്ധമെത്തി. അവിടെ വച്ച് ഭീകരാക്രമണത്തില്‍ അപകടം. അന്ന് കാലില്‍ തറച്ച വെടിയുണ്ടയും പേറിയാണ് ഇന്നും അനീഷ് ജീവിക്കുന്നത്. ആഴത്തില്‍ വെടിയുണ്ടതറച്ചപ്പോള്‍ അത് പുറത്തെടുക്കുക പ്രയാസമായി. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്കു സമര്‍പ്പിക്കുന്നതിനൊപ്പം ഓരോരുത്തരിലും ദേശസ്‌നേഹത്തിന്റെ അംശംനിറക്കുക എന്നലക്ഷ്യവുമാണ് അനീഷ് ആല്‍ബത്തിലൂടെ കാണുന്നത്. ഉറിആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആല്‍ബം തയാറാക്കിയത്.
Post Your Comments