ദുബായ്: എല്ലാ സാധനങ്ങളും എപ്പോള്‍ വേണമെങ്കിലും ആവശ്യക്കാര്‍ക്ക് വാങ്ങിക്കാന്‍ കഴിയുന്ന കാലമാണല്ലോ. ഒറ്റ ക്ലിക്ക് മതി അവശ്യ സാധനങ്ങള്‍ വീടിനുമുന്നില്‍ എത്തും. ഇന്‍സ്റ്റാള്‍മെന്റ് അരങ്ങു വാഴുന്ന കാലം എന്നുവേണമെങ്കില്‍ പറയാം. പണം ഇന്നൊരു പ്രശ്‌നമേയല്ല. പെട്ടെന്ന് ലക്ഷങ്ങള്‍ മുടക്കണം എന്ന പേടിയുമില്ല. എല്ലാം ഇന്‍സ്റ്റാള്‍മെന്റ്.
ഇനി നിയമവും ഇതിനു പിന്നാലെ പോയാലോ? ഇനി പിഴ അടയ്ക്കാനും ഇന്‍സ്റ്റാള്‍മെന്റ് സംവിധാനം എത്തിയെന്നാണ് പറഞ്ഞുവരുന്നത്. ദുബായിലുള്ളവര്‍ക്കാണ് ഈ ആശ്വാസ വാര്‍ത്ത. ദുബായില്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തുന്നതിനെ ഓര്‍ത്ത് ഇനി ഭയപ്പെടേണ്ട. ഇനി പിഴ തവണകളായി അടയ്ക്കാം. ഇതിനുള്ള പദ്ധതി ദുബായ് പോലീസ് തന്നെയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
അബുദാബി കൊമേഷ്യല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. മൂന്ന്, ആറ്, ഒന്‍പത്, പന്ത്രണ്ട് മാസം കൊണ്ട് പിഴ അടയ്ക്കാം. പലിശ ഈടാക്കില്ല. 500 ദിര്‍ഹമാണ് മിനിമം അടയ്‌ക്കേണ്ട തുക. തിങ്കളാഴ്ച ദുബായ് പോലീസും അബുദാബി കൊമേഷ്യല്‍ ബാങ്കും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ദുബായ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ഡിജിറ്റല്‍ വിദ്യയുടെ പ്രചാരത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പിഴ അടയ്ക്കാന്‍ ചെയ്യേണ്ടത് എന്താണ്? ദുബായ് പോലീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍ പോലീസ് വെബ്‌സൈറ്റ് വഴിയും പിഴ അടയ്ക്കാം.
Post Your Comments