ഗാസിപൂര്‍: കേന്ദ്രസര്‍ക്കാരിന്റെ നടപടി ധനികരുടെ സുഖ നിദ്രയെ തല്ലികെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ട ജനങ്ങള്‍ ശാന്തരായി ഉറങ്ങുകയാണ്. ധനികര്‍ ഉറക്കം നഷ്ടപ്പെട്ടതിനാല്‍ ഉറക്ക ഗുളിക തേടി നടക്കുകയാണെന്നും മോദി പറയുന്നു.
നോട്ട് അസാധുവാക്കിയ നടപടി കടക് ചായ പോലെയാണ്. ധനികര്‍ക്ക് കടക് ചായ ഇഷ്ടമല്ലെന്നും പാവപ്പെട്ടവര്‍ അതിനെ ഇഷ്ടപ്പെടുന്നുവെന്നും മോദി പറയുന്നു. താന്‍ ചായ് വാല ആയിരുന്ന കാലത്ത് ഉണ്ടാക്കിയിരുന്ന കടുപ്പമേറിയ ചായ പോലെയാണ് നോട്ട് അസാധുവാക്കല്‍ നടപടി. പാവപ്പെട്ട ജനങ്ങള്‍ അതിനെ ഇഷ്ടപ്പെടുന്നു. അതേസമയം, ധനികര്‍ക്ക് ഇത് അരുചികരമാണെന്നും മോദി വ്യക്തമാക്കി.
നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്ത് പാവപ്പെട്ടവരും, ധനികരും തമ്മിലുള്ള അന്തരം കുറച്ചുവെന്നും നരേന്ദ്രമോദി അറിയിച്ചു. 500, 1000 നോട്ടുകള്‍ അനധികൃതമായി സൂക്ഷിക്കുന്ന കള്ളപ്പണക്കാരെ പിടികൂടേണ്ടത് അത്യാവശ്യമാണ്. അവരെ ഒരു പാഠം പഠിപ്പിക്കണം. അതിന് നല്ലവരായ ജനങ്ങള്‍ ഒരല്‍പം കഷ്ടതകള്‍ സഹിക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments